Skip to main content
ചുങ്കക്കുറ്റി മുതൽ പുതംപാറ വരെ മലയോര ഹൈവേ പദ്ധതി യാഥാർത്ഥ്യമാകുന്നു

ചുങ്കക്കുറ്റി മുതൽ പുതംപാറ വരെ മലയോര ഹൈവേ പദ്ധതി യാഥാർത്ഥ്യമാകുന്നു

 

കാവിലുമ്പാറ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ജി ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ഹൈവേയുടെ തുടർവികസന പ്രവൃത്തികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങൾക്കിടയിലെ ആശങ്കകൾ അകറ്റി അവരെക്കൂടി വിശ്വാസത്തിലെടുത്ത് ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട ഇടപെടലുകൾക്ക് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പിന്തുണ നൽകുന്നതായി യോഗത്തിൽ അറിയിച്ചു.
  
പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണലിൽ രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ രാജൻ, കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു, വി.കെ സുരേന്ദ്രൻ, അനിൽ പരപ്പുമ്മൽ, റോബിൻ ജോസഫ്, എ.ആർവിജയൻ, അശോകൻ പടയൻ തുടങ്ങിയവർ സംസാരിച്ചു.

date