Skip to main content

19 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികള്‍ക്കും അംഗീകാരം ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

19 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ 48 തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മംഗല്‍പാടി, കുമ്പഡാജെ, പടന്ന, പള്ളിക്കര, എന്‍മകജെ, കയ്യൂര്‍-ചീമേനി, പിലിക്കോട്, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, മഞ്ചേശ്വരം, പുല്ലൂര്‍-പെരിയ, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍, കിനാനൂര്‍-കരിന്തളം, കുമ്പള, മധൂര്‍, തൃക്കരിപ്പൂര്‍, ഉദുമ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥപനങ്ങളുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

തദ്ദേശ സ്ഥാപനങ്ങളും ആകെ വാര്‍ഷിക പദ്ധതികളും

മംഗല്‍പാടി-138, കുമ്പടാജെ-135, പടന്ന-167, പള്ളിക്കര -241,  എന്‍മകജെ-154, കയ്യൂര്‍-ചീമേനി-165, പിലിക്കോട് 164, വെസ്റ്റ് എളേരി-216, കോടോം-ബേളൂര്‍-202, മഞ്ചേശ്വരം-245, പുല്ലൂര്‍-പെരിയ-193, ഈസ്റ്റ് എളേരി-123, ചെറുവത്തൂര്‍-151 , കിനാനൂര്‍-കരിന്തളം-131, കുമ്പള-222, മധൂര്‍-232,  തൃക്കരിപ്പൂര്‍-173,  ഉദുമ-212, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് -96.

ആസൂത്രണ സമിതി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷാനവാസ് പാദൂര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എ.എസ്.മായ, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സി.ജെ.സജിത്ത്, കെ.ശകുന്തള, ജാസ്മിന്‍ കബീര്‍, എം.മനു വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ നൂറ്് ശതമാനം ലക്ഷ്യം കൈവരിച്ച  ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന് ഉപഹാരം നല്‍കി.

date