Skip to main content

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്ക് പരിശീലന പദ്ധതി ഏപ്രില്‍ പത്ത് വരെ അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ സീനിയര്‍ അഡ്വക്കേറ്റ്‌സിന് കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രില്‍ പത്ത് വരെ നീട്ടി. കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയിലെ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയാണ് പരിശീലനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. പ്രതിമാസം ഹോണറേറിയം 18,000 രൂപ. പ്രായപരിധി 40. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത (എല്‍.എല്‍.ബി, എല്‍.എല്‍.എം എന്നിവയില്‍ ബിരുദം) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ഏപ്രില്‍ പത്തിന് വൈകിട്ട് അഞ്ചിനകം കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നല്‍കണം. ഫോണ്‍ 04994 255466.

 

date