Skip to main content
ഫോട്ടോ: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുട പ്രചാരണാര്‍ത്ഥം ശബ്ദ സജ്ജീകരണങ്ങളോടെ സ്ഥാപിച്ച സെല്‍ഫി പോയിന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്യുന്നു.

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള ഉള്‍ക്കാട് ശബ്ദസജ്ജീകരണങ്ങളോടെയുള്ള സെല്‍ഫി പോയിന്റ് ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സെല്‍ഫി എടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ ഉള്‍ക്കാട് ചിത്രീകരിച്ച് സ്ഥാപിച്ച സെല്‍ഫി പോയിന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര എന്നിവര്‍ ചേര്‍ന്ന് സെല്‍ഫി എടുത്ത് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ മേള നടത്തുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് മുന്നിലാണ് സെല്‍ഫി പോയിന്റ് സ്ഥാപിച്ചത്.12 അടി ഉയരത്തിലും 15 അടി വീതിയിലും 'ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന സന്ദേശം പകര്‍ന്ന് ത്രീ-ഡി എഫക്റ്റിലാണ് പച്ചത്തുരുത്തുകളും കാടും കാടിന്റെ ശബ്ദ സജ്ജീകരണവും ഉള്‍പ്പെടുത്തി സെല്‍ഫി പോയിന്റ് സജ്ജമാക്കിയിരിക്കുന്നത്. സെല്‍ഫി എടുക്കുന്നതോടൊപ്പം ഒരു വനത്തില്‍ അകപ്പെട്ട അനുഭൂതി കൂടി സൃഷ്ടിക്കപ്പെടുന്ന സെല്‍ഫി പോയിന്റ് എന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്റെ ആശയം എസ്.കെ സ്‌ക്രീന്‍ മേട്ടുപ്പാളയം എന്ന കമ്പനിയാണ് ഡിസൈന്‍ ചെയ്ത് പ്രാവര്‍ത്തികമാക്കിയത്. എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുരേഖ സുധാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, സഖി വണ്‍ സ്റ്റോപ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. ജിജിത, കേസ് വര്‍ക്കര്‍ അഡ്വ. ബി. അജിത എന്നിവര്‍ പങ്കെടുത്തു.
 

date