Skip to main content

പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ നടന്നു

 

പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ ഗവ മോഡല്‍ മോയന്‍ എല്‍.പി സ്‌കൂളില്‍ നടന്നു. സംസ്ഥാന നിര്‍വാഹക സമിതിയംഗം വി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നവോത്ഥാന കേരളത്തിലെ സമകാലിക വെല്ലു വിളികള്‍ എന്ന വിഷയത്തില്‍ ഗവ വിക്ടോറിയ കോളെജ് ചരിത്രവിഭാഗം മേധാവി ഡോ. പി.ജെ വിന്‍സെന്റ് സംസാരിച്ചു. പ്രസിഡന്റ് പി. ജിജേഷ് അധ്യക്ഷനായി.  സെക്രട്ടറി പ്രദോഷ്, ജയബാലന്‍ സംസാരിച്ചു. സംസ്ഥാനതല നാടകോത്സവത്തല്‍ ഒന്നാം സ്ഥാനം നേടിയ വിത്ത് നാടക പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ വായന മത്സരവിജയികള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date