Skip to main content
കമാൻഡോ കിഡ്സ് പാസിംഗ് ഔട്ട് പരേഡിൽ കെ കെ രാമചന്ദ്രൻ എംഎൽഎ സല്യൂട്ട് സ്വീകരിക്കുന്നു

കമാൻഡോ കിഡ്സ് പാസിംഗ് ഔട്ട് നടന്നു

പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ എഎൽപി സ്കൂളിൽ കമാൻഡോ കിഡ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വീകരിച്ചു.

കമാൻഡോ കിഡ്സ് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ആലത്തൂർ എഎൽപിഎസ്. മൂന്ന്, നാല് ക്ലാസുകളിലുള്ള 64 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള 110 മണിക്കൂർ പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. ഇതിൽ 70 മണക്കൂർ ലൈഫ് സ്കിൽ പരിശീലനമാണ്. അച്ചടക്കം, ആത്മവിശ്വാസം, സമൂഹത്തിൽ സംവദിക്കാനുള്ള ശേഷി, കായികക്ഷമത, ലക്ഷ്യബോധം എന്നിവ വളർത്തിയെടുക്കുകയാണ് കമാൻഡോ കിഡ്സ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പരിശീലനത്തിനായി പോയ വർഷം സ്കൂളിൽ തന്നെ വിവിധതരത്തിലുള്ള  ട്രെയിനിങ്ങുകൾ നടത്തിയിരുന്നു.

പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ കെ അനൂപ്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പ്രധാനധ്യാപകൻ എൻ എസ് സന്തോഷ് ബാബു, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.

date