Skip to main content

ശിശുസൗഹൃദ പഞ്ചായത്താകാൻ പൂന്നയൂർ

വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മുപ്പത്തിയഞ്ചാം നമ്പർ അംഗൻവാടിക്ക് സ്വന്തമായൊരു കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. പന്ത്രണ്ടാം വാർഡിൽ അങ്കണവാടി വെൽഫയർ കമ്മിറ്റി സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിച്ച 3 സെൻറ് ഭൂമിയിലാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.

പഞ്ചായത്തിലെ 33 അങ്കണവാടികളിൽ ഒമ്പത് എണ്ണം സ്മാർട്ട് അങ്കണവാടികളാണ്. എല്ലാ അങ്കണവാടികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പഞ്ചായത്തിനെ ശിശുസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ പറഞ്ഞു.

പുതിയ അങ്കണവാടി കെട്ടിടം ഏപ്രിൽ അഞ്ചിന് രാവിലെ 10 മണിക്ക്  എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് തുറന്ന് നൽകും. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date