Skip to main content

പ്രകൃതിക്ക് സംരക്ഷണം ഒരുക്കി പോർക്കുളം പഞ്ചായത്ത്

വഴിയോരങ്ങളിൽ തണൽമരങ്ങൾ നട്ട് പ്രകൃതിക്ക് സംരക്ഷണമൊരുക്കി മാതൃകയാകുകയാണ് പോർക്കുളം ഗ്രാമപഞ്ചായത്ത്.വാർഡ് 12, 13 എന്നിവിടങ്ങളിലാണ് വനവത്കരണവും സംരക്ഷണവും പദ്ധതി പ്രാവർത്തികമാക്കുന്നത്. 13.26 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. 367 തൊഴിൽദിനങ്ങളിലൂടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ  സഞ്ചാരികൾക്ക് വിശ്രമകേന്ദ്രവും പ്രകൃതിക്ക് കൂടുതൽ മനോഹാരിതയും കൈവരും.

പൊതുസ്ഥലങ്ങളിൽ വനവൽക്കരണവും സംരക്ഷണവും എന്ന പദ്ധതിയുടെ  പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ  നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023- 24 വാർഷിക കർമ്മപദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വൈസ് ചെയർപേഴ്സൺ ജിഷ ശശി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഖില മുകേഷ്, വാർഡ് മെമ്പർമാരായ സുധന്യ സുനിൽകുമാർ, വിജിത പ്രജി, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date