Skip to main content

ആറാട്ടുപുഴ വെടിക്കെട്ട് അനുമതി പിൻവലിച്ചു

ആറാട്ടുപുഴ പൂരാഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ രഘുനന്ദന് അനുവദിച്ച വെടിക്കെട്ട് അനുമതി ലൈസൻസി പിന്മാറിയതിനാൽ പിൻവലിച്ച് ഉത്തരവായി.

വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്ന ലൈസൻസി ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് കരാറിൽ നിന്നും പിൻമാറിയതിനാലാണ് വെടിക്കെട്ട് അനുമതി പിൻവലിച്ച് ജില്ലാ അഡീഷണൽ മെജിസ്ട്രേറ്റ് ടി മുരളി ഉത്തരവായത്.

മാർഗ്ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മറ്റൊരു ലൈസൻസിയെ ചുമതലപ്പെടുത്തി ലൈസൻസ് രേഖകളും ഓൺസൈറ്റ് എമർജൻസി പ്ലാനും ഉൾകൊളളിച്ചുകൊണ്ടുളള അപേക്ഷ ശനിയാഴ്ച രാത്രി 10 മണിക്കുമുമ്പ് സമർപ്പിക്കുകയും ഞായറാഴ്ച രാവിലെ 8 മണിക്ക് മുമ്പ് റവന്യു, പോലീസ് അധികാരികൾ മുമ്പാകെ വെടിക്കെട്ട് സാമഗ്രികളുടെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയ്ക്കുകയും ചെയ്താൽ വെടിക്കെട്ട് പൊതു പ്രദർശനത്തിന് അനുമതി നൽകും.

date