Skip to main content

കൊട്ടാരക്കര താലൂക്ക് വികസന സമിതി യോഗം

കൊട്ടാരക്കര താലൂക്ക് വികസന സമിതി യോഗം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി താലൂക്കിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ധാരണയായി.

എം സി റോഡിലെ തിരക്കേറിയ മേഖലകളില്‍ വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കാനും കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളില്‍ വെള്ളം ഒഴുക്കി വിടും മുന്‍പേ അറ്റകുറ്റപ്പണി നടത്താനും കനാല്‍ വൃത്തിയാക്കാനും ആവശ്യപെട്ടു.

നഗരസഭാ പരിധിയില്‍ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ യോഗം നിര്‍ദേശിച്ചു. കൊട്ടാരക്കര, കടയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍ നിര്‍മല്‍ കുമാര്‍, തഹസില്‍ദാര്‍ ശുഭന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date