Skip to main content

മങ്ങാട്ട് അടിപ്പാത നിര്‍മാണം അംഗീകരിച്ചു

ദേശീയപാത ആറുവരി പാതയില്‍ കുരീപ്പുഴ മങ്ങാട് അടിപ്പാത നിര്‍മാണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചതായി മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടര്‍ പി പ്രദീപ് അറിയിച്ചു.

വെഹിക്കിള്‍ അടിപ്പാത നിര്‍ മാ ണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രാലയം, മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് പ്രമേയം പാസാക്കി നല്‍കിയിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുരീപ്പുഴയില്‍ അടിപ്പാത അനുവദിച്ചിരുന്നു. 

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍, മരാമത്ത് കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി ഉദയകുമാര്‍, നഗരാസൂത്രണകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം എസ് ലത, എന്‍ എച്ച് എ ഐ പ്രോജക്ട ഡയറക്ടര്‍ പി പ്രദീപ്, ശിവാലയ കമ്പനിയുടെ പ്രതിനിധി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

date