Skip to main content

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ ഗൃഹസന്ദർശനം തുടങ്ങി

 

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശിച്ച ആരോഗ്യ ജാഗ്രത - 23 പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഗൃഹസന്ദർശനത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ തുടക്കമായി.  

വാർഡ് മെമ്പർ സി.എം നജ്മുന്നീസയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, അങ്കണവാടി, കുടുംബശ്രീ, ഹരിത കർമ്മ സേനാ അംഗങ്ങൾ ഉൾക്കൊള്ളുന്ന ശുചീകരണ സ്‌ക്വാഡ് പത്താം വാർഡിലെ ബസ് സ്റ്റാൻഡ് പരിസരത്തെ വീടുകൾ സന്ദർശിച്ചു.

ആയഞ്ചേരി കമ്യൂണിറ്റി ഹാളിൽ ചേർന്ന വാർഡ് ശുചിത്വ - ജാഗ്രത സമിതിയിൽ 50 വീടുകൾ ഉൾക്കൊള്ളുന്ന 10 ക്ലസ്റ്റർ രൂപീകരിക്കാനും 20 ശൂചീകരണ സ്ക്വാഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, ഓടകളും നീർച്ചാലുകളും ശുചീകരിക്കൽ, പൊതു ഇടങ്ങളിൽ കൂട്ടിയിട്ട അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവ ഏപ്രിൽ 15നകം സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിച്ചു.
വാർഡ് വികസന സമിതി കൺവീനർ വി ഹനീഫ് മാസ്റ്റർ, ജെ എച്ച് ഐ ശെൽവകുമാർ, കുടുബശ്രീ എ.ഡി.എസ് ഷൈജ, ഷിജില, ആശാ വർക്കർ വത്സല,  ഹരിത കർമ്മ സേനാംഗം ഷൈമ കരുവാണ്ടി, ജാഫർ വടക്കയിൽ, മനോജൻ കൊല്ല്യോട്ട്, നാസർ പിലാ തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.

date