Skip to main content

ഫർണീച്ചറുകൾ വിതരണം ചെയ്തു

 

കക്കോടി പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിദ്യാലയങ്ങളിൽ സ്മാർട്ട് ഫർണീച്ചർ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.ടി. വിനോദ് അധ്യക്ഷത വഹിച്ചു.  ക്ലാസ് റൂം സ്മാർട്ട് ഫർണീച്ചർ, കമ്പ്യൂട്ടർ ടേബിളുകൾ, ഓഫീസ് ഫർണീച്ചർ എന്നിങ്ങനെ 21 ലക്ഷം രൂപയുടെ ഫർണീച്ചറുകളാണ് വിതരണം ചെയ്തത്.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ താഴത്തയിൽ ജുമൈലത്ത്, കൈത മോളി മോഹനൻ, പുനത്തിൽ മല്ലിക, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date