Skip to main content

തൊഴിലുറപ്പ് പദ്ധതി: പേരാമ്പ്ര പഞ്ചായത്ത് ജില്ലയിൽ ഒന്നാമത് 

 

മഹാത്മാഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് പത്താം സ്ഥാനവും കരസ്ഥമാക്കി പേരാമ്പ്ര പഞ്ചായത്ത്.  2022 -23 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനമാണ് പഞ്ചായത്തിന് ഈ നേട്ടം കെെവരിക്കാൻ സഹായകമായത്. 

321340 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 1472 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാനും പഞ്ചായത്തിന് സാധിച്ചു. 2022-23
സാമ്പത്തിക വർഷത്തിൽ 12 കോടി 51  ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവഴിച്ചു. കൂടാതെ 53030 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ട് എസ്.സി കുടുംബങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയെന്ന നേട്ടവും ഇതോടൊപ്പം കെെവരിച്ചു. 

​ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യമൊരുക്കൽ, മണ്ണ് - ജല സംരക്ഷണം, തുടങ്ങിയവയെല്ലാം തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്തിട്ടുണ്ട്. പഞ്ചായത്തിന്റെ കൃത്യമായ ഇടപെടൽ വഴി തൊഴിൽ ദിനങ്ങളുടെ വിടവ് ഇല്ലാതാക്കാൻ സാധിച്ചു. 

ഈ നേട്ടത്തിന് പിന്നിൽ  പ്രവർത്തിച്ച തൊഴിലുറപ്പ് തൊഴിലാളികൾ, ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അഭിനന്ദിച്ചു.

date