Post Category
നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി യോഗം 10ന്
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഏപ്രിൽ 10ന് രാവിലെ 10.30ന് കണ്ണൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സർക്കാർ സർവീസ്, പൊതുമേഖലാസ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, അവർ നേരിടുന്ന വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും, പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ/ നിവേദനങ്ങൾ സ്വീകരിക്കും. വ്യക്തികളും, സംഘടനകളും സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് ഹർജികളും നിവേദനങ്ങളും നൽകണം.
പി.എൻ.എക്സ്. 1605/2023
date
- Log in to post comments