Skip to main content

സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി 10ന് തൃശ്ശൂരിൽ

പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രിൽ 10ന് രാവിലെ 10.30 ന് തൃശ്ശൂർ ജില്ലയിലെ കേരള ബാങ്ക് ജവഹർലാൽ, കൺവെൻഷൻ സെന്ററിൽ യോഗം ചേരും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ചെയർമാനായ സെലക്ട് കമ്മിറ്റി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ പൊതുജനങ്ങ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് പ്രസ്തുത യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (e-mail id- legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കാം.

പി.എൻ.എക്‌സ്. 1606/2023

date