Skip to main content

‘ഗൗരവ്'ഭീമന്‍ ; പോത്തിന്റെ പേരിടല്‍ നാളെ (ഏപ്രില്‍ 4)

ജില്ലയിലെ ഭാരം കൂടിയ ശൂരനാട് പുത്തന്‍ തറയിലെ പോത്തിന് മൃഗസംരക്ഷണ വകുപ്പ് പേരിടുന്നു.നാളെ ( ഏപ്രില്‍ 4 ) വൈകിട്ട് അഞ്ചു മണിക്ക് സി ആര്‍ മഹേഷ് എം എല്‍ എ പേരണിഞ്ഞ ഫലകം കഴുത്തില്‍ ചാര്‍ത്തി ഔദ്യോഗിക നാമകരണം നടത്തും.ഭീമന്‍ പോത്തായ ഗൗരവന് നാലര വയസ്സില്‍ 1173.5 കിലോയാണ് തൂക്കം. ജില്ലയിലെ ഏറ്റവും ഭാരമേറിയ പോത്തായ അയത്തില്‍ വേലുവിന്റെ റിക്കോര്‍ഡാണ് ഗൗരവ് തകര്‍ത്തത്. വേലുവിന് നാലാം വയസ്സില്‍ 900 കിലോ മാത്രമായിരുന്നു ഭാരം. ശൂരനാട് വടക്ക് പുത്തന്‍തറയില്‍ അശോകന്റെതാണ് പോത്ത്. പാറക്കടവ് മൃഗാശുപത്രി മുഖേന കേരള കന്നുകാലി വികസന ബോര്‍ഡിന്റെ ബീജമാത്ര ഉപയോഗിച്ച് കൃത്രിമ ബീജാദാനം നടത്തിയാണ് ഉല്പാദിപ്പിച്ചത്്.

310 ദിവസമായിരുന്നു ഗര്‍ഭകാലം. 100 ദിവസം കൃത്യമായി പാല്‍ കുടിച്ചു വളര്‍ന്ന ഗൗരവിന് ഇപ്പോള്‍ പതിവ് ഭക്ഷണങ്ങളാണ് നല്‍കുന്നത്. മുറ ഇനത്തില്‍പെട്ട പോത്തിന്റെ വളര്‍ച്ചയും പിതൃത്വവും പഠന വിധേയമാക്കാന്‍ കെ എല്‍ ഡി. ബോര്‍ഡും മൃഗസംരക്ഷണ വകുപ്പും ഒരുങ്ങുന്നു

date