Skip to main content

തീരദേശ മേഖലയില്‍ നടത്തുന്നത്  വലിയ വികസന പ്രവര്‍ത്തനങ്ങള്‍ - മന്ത്രി സജി ചെറിയാന്‍ ജി.എഫ്.യു.പി സ്‌കൂള്‍ അടുക്കത്ത്ബയല്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ തീരദേശമേഖലയില്‍ നടത്തികൊണ്ടിരിക്കുന്നതെന്ന്  ഫിഷറീസ്, സാംസ്‌കാരികം, യുവജനവകുപ്പ്  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ - ഫിഷറീസ് വകുപ്പ് കാസര്‍കോട് കസബ കടപ്പുറം ജി.എഫ്.യു.പി സ്‌കൂള്‍ അടുക്കത്ത്ബയല്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.' തീരദേശമേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. രാജ്യത്ത് ആദ്യമായി ഉള്‍ക്കടല്‍ മത്സ്യബന്ധനം കേരളത്തില്‍ നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി ബോട്ടുകള്‍ നല്‍കും. മത്സ്യബന്ധനത്തിന് പുറമെ മറ്റൊരു വരുമാനമാര്‍ഗ്ഗം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ രജിനി പ്രഭാകരന്‍, ആര്‍.റീത്ത, എം.ഉമ, അജിത്ത് കുമാര്‍, പി.രമേഷ്, കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി സയറക്ടര്‍ പി.വി.സതീശന്‍, ഡി.ഡി.ഇ സി.കെ.വാസു, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബെര്‍നാര്‍ഡ് മൊണ്ടേരിയോ, മറ്റു രാഷ്ട്രീയ -സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് മുന്‍സിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആര്‍.അമ്പിളി നന്ദിയും പറഞ്ഞു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനിയര്‍ ടി.വി.ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date