Skip to main content

മാലിന്യം വലിച്ചെറിയല്‍; 15,000 രൂപ പിഴ ഈടാക്കി

 

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി മെഡിക്കല്‍ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയില്‍ നിന്നും 15,000 രൂപ പിഴ ഈടാക്കി. പഞ്ചായത്ത് മുമ്പ് നിശ്ചയിച്ച പ്രകാരം വിവരം തെളിവ് സഹിതം പഞ്ചായത്തില്‍ വിവരം അറിയിച്ച വ്യക്തിക്ക് 5,000 രൂപ പാരിതോഷികം നല്‍കി. പൊതുഇടങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും മാലിന്യം വലിച്ചെറിയുന്നത് തെളിവ് സഹിതം പഞ്ചായത്തില്‍ അറിയിക്കുന്നവര്‍ക്ക് തുടര്‍ന്നും  പാരിതോഷികം നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു. മാലിന്യം ഹരിതകര്‍മ്മസേനയ്ക്ക് നല്‍കി എല്ലാ പൊതുജനങ്ങളും പഞ്ചായത്തുമായി സഹകരിക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

date