Skip to main content

ഗതാഗത നിയന്ത്രണം

 

തേനുര്‍ ശ്രീ അത്താഴംപൊറ്റക്കാവ് ദേശവേല ഉത്സവത്തിനോനാടുബന്ധിച്ച് പത്തിരിപ്പാല-പാലക്കാട് റൂട്ടില്‍ ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മങ്കര പോലീസ് അറിയിച്ചു. പത്തിരിപ്പാല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മങ്കര-കാളികാവ് പാലം -ഓടന്നൂര്‍ വഴി പാലക്കാട്ടേക്ക് പോകണം. പാലക്കാട് ഭാഗത്തുനിന്നും എടത്തറ വഴി വരുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുര ജങ്ഷനില്‍ നിന്നും പറളി-ഓടന്നൂര്‍ വഴി തിരിഞ്ഞു പോകണമെന്നും പോലീസ് അറിയിച്ചു. ഫോണ്‍: 0491 2872222.

date