Skip to main content

അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൈമാറി

ട്രെയിൻ തീവെപ്പ്: മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു

എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി ബദരിയ മൻസിൽ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തിൽ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു. റഹ്മത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരിൽ നിന്നും വിവരങ്ങളാരാഞ്ഞു. റഹ്മത്തിന്റെ ഭർത്താവ് ഷറ്ഫുദീൻ, മകൻ മുഹമ്മദ് റംഷാദ്, ഉമ്മ ജമീല എന്നിവർ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നൗഫീഖിന്റെ കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ഇരു കുടുംബങ്ങൾക്കും  മുഖ്യമന്ത്രിയുടെ   സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൈമാറി. മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, മുൻ എംഎൽഎ എംവി ജയരാജൻ, കളറോഡ് വാർഡ് കൗൺസിലർ പി പി അബ്ദുൾ ജലീൽ, എ ഡി ജി പി എം ആർ അജിത് കുമാർ, കോഴിക്കോട് റേഞ്ച് ഐജി നീരജ് കെ ഗുപ്ത, കണ്ണൂർ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, എ ഡി എം കെ കെ ദിവാകരൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

date