Skip to main content

എന്റെ കേരളം: 13ന് കരിയർ ഗൈഡൻസ് ക്ലാസ്

സംസ്ഥാന മന്ത്രിസഭ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും അസാപിന്റെയും ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കണ്ണൂർ പൊലീസ് മൈതാനിയിലെ പ്രധാന വേദിയിൽ ഏപ്രിൽ 13 ഉച്ചക്ക് രണ്ട് മണിക്കാണ് ക്ലാസ് നടക്കുക. മെന്ററും ട്രെയ്‌നറും ഇന്റർവ്യൂ എക്‌സ്‌പെർട്ടുമായ നിതിൻ നങ്ങോത്താണ് ക്ലാസെടുക്കുന്നത്.
വ്യത്യസ്ത കോഴ്സുകളെ കുറിച്ചും നവീനമായ കോഴ്‌സുകൽ നൽകുന്ന തൊഴിൽ സാധ്യതകളെക്കുറിച്ചും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പഠനം മുന്നോട്ട് കൊണ്ട് പോവുന്നതിനെ പറ്റിയുമുള്ള മാർഗനിർദേശങ്ങൾ നൽകും. കോഴ്സുമായോ കരിയറുമായോ ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്കുള്ള മറുപടിയും നൽകും.
ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
9495999627, 9495999692. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന്: https://tinyurl.com/careerasap

date