Skip to main content

ദേശീയതലത്തിൽ അളകപ്പാനഗർ ഗ്രാമപഞ്ചായത്തിന് 'ഭരണ'വിജയം

2023ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ സൽഭരണ വിഭാഗത്തിൽ മൂന്നാം സ്ഥാനം അളകപ്പ നഗറിന്. രാജ്യത്തെ പതിനായിര കണക്കിന് വരുന്ന പഞ്ചായത്തുകളുമായി മത്സരിച്ചാണ് അഭിനന്ദാർഹമായ നേട്ടം അളകപ്പനഗർ കാഴ്ചവച്ചത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം 9 സൂചികകളുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ ഏപ്രിൽ 17ന് ഡൽഹി വിജ്ഞാൻ ഭവൻ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

രാജ്യത്തുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചായത്തുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി പഞ്ചായത്തീരാജ് മന്ത്രാലയം വർഷം തോറും വിവിധ വിഭാഗങ്ങളിൽ ദേശീയ പഞ്ചായത്ത് അവാർഡുകൾ നൽകിവരുന്നു. 2022 നവംബർ  മധ്യവാരം വരെയായിരുന്നു പുരസ്കാരത്തിനായി അപേക്ഷകൾ നൽകാനുള്ള സമയം. ഇതിൽ 91.88% ഓൺലൈൻ അപേക്ഷകൾ ലഭിച്ചിരുന്നു. പഞ്ചായത്തുകൾക്കിടയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. എല്ലാ വർഷവും, ദേശീയ പഞ്ചായത്തിരാജ് ദിനമായ ഏപ്രിൽ 24നോട് അനുബന്ധിച്ചാണ് പഞ്ചായത്തിരാജ് മന്ത്രാലയം രാജ്യത്തെമ്പാടുമുള്ള മികച്ച മികച്ച പഞ്ചായത്തുകൾക്ക് പുരസ്കാരം നൽകുന്നത്.  

ആലപ്പുഴ ജില്ലയിലെ ചെറുതന, വീയപുരം പഞ്ചായത്തുകൾ,  മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് എന്നിവയാണ് കേരളത്തിൽ നിന്നും പുരസ്കാരത്തിന് അർഹത  നേടിയ മറ്റു പഞ്ചായത്തുകൾ.

date