Skip to main content

വന സൗഹൃദ സദസ്സുകൾ ഒരുങ്ങുന്നു.

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വനസൗഹൃദ സദസ്സുകൾ പീച്ചിയിലും, ചാലക്കുടയിലും ഒരുങ്ങുന്നു. വനം വകുപ്പിന്റെ കീഴിൽ ഒരുക്കുന്ന വന സൗഹൃദ സദസ്സുകൾ ഏപ്രിൽ 17 ന് വനം വന്യജീവി വകുപ്പ്  മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യു മന്ത്രി കെ രാജൻ എന്നിവർ  മുഖ്യാതിഥികളായി സദസ്സുകളിൽ പങ്കെടുക്കും.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിലെ വനസൗഹൃദ ജീവിതത്തിനായി സർക്കാർ ഒരുക്കുന്ന കർമ്മപരിപാടിയാണ് വന സൗഹൃദ സദസ്സ്. വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ പരിഹരിക്കൽ, മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയ ലക്ഷ്യത്തോടെയാണ് സൗഹൃദ സദസ്സ് ഒരങ്ങുന്നത്.

സംസ്ഥാനത്ത് വനവുമായി അതിർത്തി പങ്കെടുന്ന  51 നിയോജക മണ്ഡലങ്ങളിലെ 221 പഞ്ചായത്തുകളിൽ 20 വേദികളിലായാണ് പ്രശ്ന പരിഹാരത്തിനായി സദസ്സുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ വനവുമായി അതിർത്തി പങ്കിടുന്ന ചേലക്കര , കുന്നംങ്കുളം , വടക്കാഞ്ചേരി,  ഒല്ലൂർ, പുതുക്കാട്, ചാലക്കുടി തുടങ്ങി നിയോജകമണ്ഡലങ്ങളിലെ  24 പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും ഡിവിഷൻ - ബ്ലോക്ക് മെമ്പർമാർ ,  പഞ്ചായത്ത് പ്രസിഡന്റുമാർ , വാർഡ് മെമ്പർമാർ തുടങ്ങിയവരെ ഇരു സദസ്സുകളിലായി  മന്ത്രിമാർ അഭിസംഭോധന ചെയ്യും. സൗഹൃദ സദസ്സിന്റെ സ്വാഗത സംഘം രൂപീകരണവും  പൂർത്തീകരിച്ചു.

date