Skip to main content

പുനലൂരില്‍ ലൈഫ് പാര്‍പ്പിട സമുച്ഛയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തടയിടുന്നു

മന്ത്രി കെ എന്‍ ബാലഗോപാൽ

പുനലൂര്‍ പ്ലാച്ചേരിയില്‍ ഭൂരഹിതരായ 42 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ലൈഫ് പാര്‍പ്പിട സമുച്ഛയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉപഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. ലൈഫ് പദ്ധതിയടക്കം കേരളം നടപ്പാക്കുന്ന മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളെ തടയിടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കാന്‍ കേന്ദ്രം മടികാണിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് കേരളത്തിന് ഉണ്ടാക്കുന്നത്. റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ ഉള്‍പ്പെടെ ലയങ്ങളില്‍ താമസിക്കുന്നവരുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക ഞെരുക്കത്തിനുള്ളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ കിഫ്ബി വഴി ആറായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പതിനെണ്ണായിരം കോടിയുടെ പ്രവര്‍ത്തനങ്ങളാണ് ചുരിങ്ങിയ കാലംകൊണ്ട് നടപ്പിലാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അതിദരിദ്രരുടെ വിവരശേഖരണം പൂര്‍ത്തിയായി വരികയാണ്. ഇത്തരത്തില്‍ ലഭ്യമായ കണക്കില്‍ പ്രത്യേക പരിഗണനലഭിക്കേണ്ട 64000 പേരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. മനസ്സോട ഇത്തരി മണ്ണ് എന്ന പദ്ധതിപ്രകാരം ലൈഫിനായി ഭൂമി വാഗ്ദാനം ചെയ്ത് അനേകം പേര്‍ എത്തുന്നന്നത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ജെ ചിഞ്ചുറാണി ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഏറ്റവുടം അടിസ്ഥാന ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിക്കുന്നത് തന്നെയാണ് യഥാര്‍ഥ വികസനമെന്ന് അദ്ദേഹം പറഞ്ഞു.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി സുജാത, വൈസ് ചെയര്‍മാന്‍ ദിനേശന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനോയ് രാജന്‍, കെ പുഷ്പലത, പി എ അനസ്, വസന്ത രഞ്ജന്‍, വി പി ഉണ്ണികൃഷ്ണന്‍, ജി ജയപ്രകാശ്, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ എം എ രാജഗോപാല്‍, കെ ഐ ലത്തീഫ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ് ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 ലൈഫ് ഭവനസമുച്ചയം പ്രത്യേകതകള്‍

  പുനലൂരില്‍ ലൈഫ് പാര്‍പ്പിട സമുച്ഛയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

*കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തടയിടുന്നു* :

*മന്ത്രി കെ എന്‍ ബാലഗോപാല്‍*

  പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഉടമസ്ഥതയിലുള്ള 50 സെന്റില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ഛയം നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ഇതില്‍ 42 ഭവനങ്ങളും, 2 എണ്ണം പൊതു ആവശ്യത്തിനുള്ള ഒരു അങ്കണവാടിയും ഒരു വയോജന കേന്ദ്രവുമാണ്. നാലുനിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 28857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്റെ വിസ്തീര്‍ണം 511.53 ചതുരശ്ര അടിയാണ്. വികലാംഗര്‍ക്കും. മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കുമായി താഴത്തെ നിലയില്‍ 2 ഭവനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ഒരു ഹാള്‍ രണ്ടു കിടപ്പ് മുറി, ഒരു കക്കൂസ് ഒരു ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭവനസമുച്ഛയത്തില്‍ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്‌നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കൂടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതില്‍, മഴവെള്ള സംഭരണി. ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതാണ്. കൂടാതെ മാലിന്യ സംസ്‌കരണത്തിനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണം (പ്രീ-ഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്‌സൂമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണം നിര്‍വഹിച്ചത്. തൃശ്ശൂര്‍ ഡിസ്ട്രിക് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നിര്‍വഹണം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ കരാര്‍ തുക 6.87 കോടി രൂപയാണ്. എല്‍ ജി എസ് എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്റെ ഫ്രെയിം നിര്‍മിച്ച് ഇത് ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ ചെയ്ത് ചുമര്‍ നിര്‍മിച്ചിരിക്കുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്റെ നിലകളും വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തില്‍ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റും നല്‍കിയിട്ടുണ്ട്. ഫ്‌ളോറിങ് മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിജിഡ് ടൈലുമാണ്. ഫാന്‍, ലൈറ്റ്, എന്നിവയും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് ഇവയ്ക്കുള്ള സംവിധാനങ്ങളും നല്‍കി യിട്ടുണ്ട്.

കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി ഖരമാലിന്യ സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്. സര്‍ക്കാര്‍ സബ്‌സിഡിയോടെ കൂടി കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ പൂര്‍ണമായും സൗജന്യമായി അനെര്‍ട് ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാണ് വെളിച്ച സംവിധാനം ഒരുക്കിയിട്ടുള്ളത്.

ലൈഫ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചത് പുതിയ സാങ്കേതികവിദ്യയായ പ്രീ-ഫാബ് ടെക്‌നോളജി ഉപയോഗിച്ചാണ്. ഇത് പരിസ്ഥിതി സൗഹാര്‍ദവും ഊര്‍ജ കാര്യക്ഷമവുമായ ഒരു രീതിയുമാണ്. ഇതില്‍ കെട്ടിടത്തിന്റെ ഫ്രെയിം വര്‍ക്കിന് ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിമുകള്‍ (ഘല)ൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫ്രെയിമുകളുടെ ഇരുവശങ്ങളിലും ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉറപ്പിക്കുന്നു. കെട്ടിടത്തില താപനില നിയന്ത്രിക്കുന്നതിനുവേണ്ടി റോക്ക്വൂള്‍ ഉപയോഗിച്ച് നിറച്ചാണ് ഭിത്തിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഫിനിഷിങ്, പ്ലംബിങ്,് സാനിറ്ററി സംവിധാനങ്ങള്‍ എല്ലാം തന്നെ പരമ്പരാഗത നിര്‍മാണ രീതിക്ക് സമാനമാണ്. പ്രകൃതി വിഭവങ്ങളായ ജലം, മണല്‍, പാറ, ഇഷ്ടിക എന്നിവയുടെ കുറഞ്ഞ ഉപയോഗം തന്നെയാണ് ഈ നിര്‍മാണ രീതിയെ വ്യത്യസ്തമാക്കുന്നത്. കെട്ടിടത്തിന്റെ ഘടനാപരമായ ഡ്രോയിങ്ങുകള്‍ രാജ്യത്തെ പ്രമുഖ ഐ ഐ ടി പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. മുനിസിപ്പാലിറ്റിയിലെ ഉടമസ്ഥതയിലുള്ള 50 സെന്റില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ഛയം നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ഇതില്‍ 42 ഭവനങ്ങളും, 2 എണ്ണം പൊതു ആവശ്യത്തിനുള്ള ഒരു അങ്കണവാടിയും ഒരു വയോജന കേന്ദ്രവുമാണ്. നാലുനിലകളിലായി കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 28857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്റെ വിസ്തീര്‍ണം 511.53 ചതുരശ്ര അടിയാണ്. വികലാംഗര്‍ക്കും. മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കുമായി താഴത്തെ നിലയില്‍ 2 ഭവനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ഒരു ഹാള്‍ രണ്ടു കിടപ്പ് മുറി, ഒരു കക്കൂസ് ഒരു ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭവനസമുച്ഛയത്തില്‍ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്‌നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കൂടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതില്‍, മഴവെള്ള സംഭരണി. ജനറേറ്റര്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതാണ്. കൂടാതെ മാലിന്യ സംസ്‌കരണത്തിനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും നിര്‍മിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണം (പ്രീ-ഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്‌സൂമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണം നിര്‍വഹിച്ചത്. തൃശ്ശൂര്‍ ഡിസ്ട്രിക് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി നിര്‍വഹണം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ കരാര്‍ തുക 6.87 കോടി രൂപയാണ്. എല്‍ ജി എസ് എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്റെ ഫ്രെയിം നിര്‍മിച്ച് ഇത് ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ ചെയ്ത് ചുമര്‍ നിര്‍മിച്ചിരിക്കുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്റെ നിലകളും വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തില്‍ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റും നല്‍കിയിട്ടുണ്ട്. ഫ്‌ളോറിങ് മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിജിഡ് ടൈലുമാണ്. ഫാന്‍, ലൈറ്റ്, എന്നിവയും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് ഇവയ്ക്കുള്ള സംവിധാനങ്ങളും നല്‍കി യിട്ടുണ്ട്.

കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി ഖരമാലിന്യ സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്. സര്‍ക്കാര്‍ സബ്‌സിഡിയോടെ കൂടി കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്റുകള്‍ പൂര്‍ണമായും സൗജന്യമായി അനെര്‍ട് ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് വഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാണ് വെളിച്ച സംവിധാനം ഒരുക്കിയിട്ടുള്ളത്.

ലൈഫ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചത് പുതിയ സാങ്കേതികവിദ്യയായ പ്രീ-ഫാബ് ടെക്‌നോളജി ഉപയോഗിച്ചാണ്. ഇത് പരിസ്ഥിതി സൗഹാര്‍ദവും ഊര്‍ജ കാര്യക്ഷമവുമായ ഒരു രീതിയുമാണ്. ഇതില്‍ കെട്ടിടത്തിന്റെ ഫ്രെയിം വര്‍ക്കിന് ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിമുകള്‍ (ഘല)ൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫ്രെയിമുകളുടെ ഇരുവശങ്ങളിലും ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉറപ്പിക്കുന്നു. കെട്ടിടത്തില താപനില നിയന്ത്രിക്കുന്നതിനുവേണ്ടി റോക്ക്വൂള്‍ ഉപയോഗിച്ച് നിറച്ചാണ് ഭിത്തിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഫിനിഷിങ്, പ്ലംബിങ്,് സാനിറ്ററി സംവിധാനങ്ങള്‍ എല്ലാം തന്നെ പരമ്പരാഗത നിര്‍മാണ രീതിക്ക് സമാനമാണ്. പ്രകൃതി വിഭവങ്ങളായ ജലം, മണല്‍, പാറ, ഇഷ്ടിക എന്നിവയുടെ കുറഞ്ഞ ഉപയോഗം തന്നെയാണ് ഈ നിര്‍മാണ രീതിയെ വ്യത്യസ്തമാക്കുന്നത്. കെട്ടിടത്തിന്റെ ഘടനാപരമായ ഡ്രോയിങ്ങുകള്‍ രാജ്യത്തെ പ്രമുഖ ഐ ഐ ടി പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണ്.

date