Skip to main content
'സ്മാർട്ട് കുറ്റ്യാടി' വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി 

'സ്മാർട്ട് കുറ്റ്യാടി' വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ് നൽകി 

 

കുറ്റ്യാടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ 'സ്മാർട്ട് കുറ്റ്യാടി' യുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകർക്കുള്ള ആദരിക്കൽ ചടങ്ങ് കീഴൽ യു.പി.സ്കൂളിൽ  നടന്നു.  കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ  ഉദ്ഘാടനം ചെയ്തു.

വിരമിച്ച അധ്യാപകർ തങ്ങളുടെ അനുഭവവും അറിവും സമൂഹത്തിന് പകരണമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. 

 ചടങ്ങിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിജുള അധ്യക്ഷത വഹിച്ചു.   ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ.വി റീന, മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, അധ്യാപക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. സ്മാർട്ട് കുറ്റ്യാടി കൺവീനർ  പി. അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

date