Skip to main content
കുടിവെള്ള വിതരണം ആരംഭിച്ചു

കുടിവെള്ള വിതരണം ആരംഭിച്ചു

 

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ വേനൽക്കാല കുടിവെള്ള വിതരണം ആരംഭിച്ചു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിന്റെ കുടിവെള്ള വിതരണം ആശ്വാസമാകും. 

ഉദ്ഘാടന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.അബ്ദുറഹ്മാൻ, പി.കെ. കാസിം, നാണു മൊടോംകണ്ടി, എൻ.പി. റഊഫ്, ജയേഷ് കുമാർ കരുവാണ്ടി, കൂടത്തിൽ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

date