Skip to main content

ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി

 ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും, പെട്രോള്‍ പമ്പുകളിലും ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ 146 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 81,500 രൂപ പിഴ ഈടാക്കി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന മൂന്നാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പരിശോധന. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുക, അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിക്കുക, പായ്ക്കര്‍ രജിസ്ട്രേഷന്‍ ഇല്ലാതെ വില്‍പ്പന നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം വിവിധ സ്വാകാഡുകളിലായാണ് ജില്ലയില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലീഗല്‍ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, ഫ്ളയിങ്ങ് സ്‌ക്വാഡ് ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ടി.ജി ജവഹര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി. ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date