Skip to main content
എന്റെ കേരളം പ്രദർശന വിപണന മേള: അവബോധ ശില്പശാല 11-ന്

എന്റെ കേരളം പ്രദർശന വിപണന മേള: അവബോധ ശില്പശാല 11-ന്

സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ   മുന്നോടിയായി ആലപ്പുഴയിലെ ചിത്രകാരൻമാർ ചേർന്ന് ബീച്ചിൽ നവകേരളം എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച  തൽസമയ വർണചിത്ര രചന എഛ് സലാം എം എൽ എ  ഉദ്‌ഘാടനം ചെയ്യുന്നു.

 

 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനറെ ഭാഗമായി  തൊഴിൽ സംരംഭം ആരംഭിക്കുവാൻ താത്പര്യമുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾ, ഗ്രൂപ്പുകൾ, തീവ്ര ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കൾ എന്നിവരെ സഹായിക്കുന്നതിനായി ആലപ്പുഴ ബീച്ചിൽ ഏപ്രിൽ 17 മുതൽ നടക്കുന്ന
 പ്രദർശന വിപണന മേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ സ്റ്റാളിൽ സമഗ്ര പദ്ധതി - ഡി.പി.ആർ ക്ലിനിക്ക് ക്രമീകരിക്കും. വികലാംഗ കോർപ്പറേഷൻ, വ്യവസായ വകുപ്പ്, കുടുംബശ്രീ, പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.ഡി.സി വിവിധ ബാങ്കുകൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പ, ധനസഹായം ലഭിക്കുന്നതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, സംരംഭങ്ങൾക്കായുള്ള പദ്ധതി തയ്യാറാക്കുന്നതിന് ആവശ്യമായ പിന്തുണ, മാർക്കറ്റിംഗ്, ലൈസൻസുകളും അനുമതികളും നികുതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ഡി.പി.ആർ ക്ലിനിക്ക് മുഖേനെ ലഭ്യമാക്കും. സംരംഭങ്ങൾ തുടങ്ങുന്നതിന് താത്പര്യമുള്ള ഭിന്നശേഷികാർക്കായി അവബോധ രൂപീകരണ ശില്പശാല ഏപ്രിൽ 11 ന് 9.30 മുതൽ ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0477 2253870.

date