Skip to main content
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ സംസ്ഥാന കമ്മീഷണർ പി.ആർ ശ്രീലത പരാതികൾ പരിഗണിക്കുന്നു.

വിവരാവകാശ കമ്മീഷൻ സിറ്റിംഗ് നടത്തി

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിൽ പരാതി പരിഹാര അദാലത്തു നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ സംസ്ഥാന കമ്മീഷണർ പി .ആർ ശ്രീലത പരാതികൾ പരിഗണിച്ചു. 18 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. പരാതിക്കാർ വിവരാവകാശ പ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ഇതിൽ വീഴ്ച വരുത്തരുതെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകി.  

date