Skip to main content

റീൽസ് ഇടൂ, സമ്മാനം നേടൂ

 ഏപ്രിൽ 17 മുതൽ 23 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം രണ്ടാം എഡിഷൻ പ്രദർശന-വിപണന മേളയുടെ ഭാഗമായി റീൽസ് മത്സരം നടത്തുന്നു. യുവതയുടെ കേരളം എന്ന ആശയത്തെ ആസ്പദമാക്കി സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളെക്കുറിച്ച് പറയുന്ന ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ തയ്യാറാക്കി റീലായി അവരവരുടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ സോഷ്യൽ മീഡിയ പേജുകളിൽ അപ്ലോഡ് ചെയ്യണം. ഇവയുടെ ലിങ്ക് 7025608507 എന്ന മ്പറിലേക്ക് വാട്സ്സാപ്പ് ചെയ്യുക. ഒരാൾക്ക് ഒന്നിലേറെ റീലുകൾ തയ്യാറാക്കാം. ഏപ്രിൽ 10 മുതൽ 14-ന് വൈകീട്ട് അഞ്ച് വരെയാണ് മത്സരസമയം. ഈ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക് ലഭിക്കുന്നവർക്കാണ് സമ്മാനം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5,000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും നൽകും. അംഗീകാരം ലഭിക്കുന്ന റീലുകൾ മാത്രമേ ജില്ല ഇൻഫർമേഷൻ ഓഫീസ് പേജുമായി ടാഗ് ചെയ്യാൻ പാടുള്ളു.

date