Skip to main content

മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്ത്; അപേക്ഷ ഏപ്രിൽ 15 വരെ നൽകാം

കോട്ടയം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷ നൽകാം.
ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കുന്ന അദാലത്തിൽ സഹകരണ -രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, ജലവിഭവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

അദാലത്ത് തീയതികൾ

കോട്ടയം താലൂക്ക്- മേയ് 2
ചങ്ങനാശേരി താലൂക്ക്-മേയ് 4
കാഞ്ഞിരപ്പള്ളി താലൂക്ക്-മേയ് 6
മീനച്ചിൽ താലൂക്ക്-മേയ് 8
വൈക്കം താലൂക്ക്- മേയ് 9

 

അപേക്ഷ നൽകേണ്ടതിങ്ങനെ

ഏപ്രിൽ 15 വരെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് പരാതി നൽകേണ്ടത്.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ

-ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം)
-സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ -തണ്ണീർത്തട സംരക്ഷണം
-ക്ഷേമപദ്ധതികൾ
-പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം
-സാമൂഹിക സുരക്ഷ പെൻഷൻ
-പരിസ്ഥിതി മലിനീകരണം
-തെരുവ് നായ സംരക്ഷണം/ ശല്യം
-അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുന്നത്
-തെരുവുവിളക്കുകൾ
-അതിർത്തി തർക്കങ്ങളും വഴി തടസപ്പെടുത്തലും
-വയോജന സംരക്ഷണം
-കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ
-പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും
-റേഷൻ കാർഡ്
-വന്യജീവി ആക്രണങ്ങളിൽ നിന്നുളള സംരക്ഷണം
-വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച പരാതികൾ/ അപേക്ഷകൾ
-വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം
-കൃഷിനാശത്തിനുള്ള സഹായങ്ങൾ
-കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്
-ഭക്ഷ്യ സുരക്ഷ
-മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ
-ആശുപത്രികളിലെ മരുന്നുക്ഷാമം
-ശാരീരിക / ബുദ്ധി / മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ
-വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ
-എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ
-പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ
-വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

date