Skip to main content

കെൽട്രോൺ ഹ്രസ്വകാല / വെക്കേഷൻ കോഴ്സുകൾ

കോട്ടയം: കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളഡ്ജ് സെന്ററിലൂടെ ഹ്രസ്വകാല / വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, പൈത്തോൻ പ്രോഗ്രാമിംഗ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ടാലി, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവെ, സി സി ടി വി ടെക്‌നോളോജിസ് എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏത് പ്രായക്കാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്‌റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം

date