Skip to main content
ഫോട്ടോ-എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം.

എന്റെ കേരളം പ്രദര്‍ശന വിപണന മേള ടീഷര്‍ട്ട് പ്രകാശനം ചെയ്തു

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ടീഷര്‍ട്ടും തൊപ്പിയും പ്രകാശനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയുടെ സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി അംഗം വേണു ആലത്തൂരിന് ടീഷര്‍ട്ടും തൊപ്പിയും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. എന്റെ കേരളം മേളയുടെ എംബ്ലം ആലേഖനം ചെയ്ത ടീഷര്‍ട്ടും തൊപ്പിയുമാണ് പ്രകാശനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
 

date