Skip to main content
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിക്കുന്നു.

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 - 2023 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. 4 ലക്ഷം രൂപ വകയിരുത്തി 91 വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണം നല്‍കിയത്. വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മനുഭായി മോഹന്‍, അംഗങ്ങളായ റജി ചാക്കോ , ജോളി റെജി, കെ. ബി രാമചന്ദ്രന്‍, മോളിക്കുട്ടി ഷാജി, ടി.ടി മനു, രതീഷ് പീറ്റര്‍ , നിര്‍വഹണ ഉദ്യോഗസ്ഥയായ സുനി ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

 

date