Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഏപ്രില്‍ 10 മുതല്‍ 15 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. ഏപ്രില്‍ 10 ന് വൈകിട്ട് 3.30 മുതല്‍ 4.30 വരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാടിന്റെ പ്രാദേശിക ടൂറിസം സാധ്യതകള്‍, ഏപ്രില്‍ 11 ന് 3.30 മുതല്‍ 4.30 വരെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്ന വിഷയത്തില്‍ വിദഗ്ധര്‍ സംസാരിക്കും. ഏപ്രില്‍ 12 ന് 2.30 മുതല്‍ 3.30 വരെ കെ-ഡിസ്‌ക് ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് ക്രോപ്പ് ഇന്‍ഷുറന്‍സ് എന്ന വിഷയത്തിലും വൈകിട്ട് 3.30 മുതല്‍ 4.30 വരെ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ മോട്ടിവേഷന്‍ ക്ലാസും നടക്കും. 13 ന് വൈകിട്ട് 2.30 മുതല്‍ 3.30 വരെ ശുചിത്വമിഷന്‍ ശാസ്ത്രീയ മാലിന്യ നിര്‍മ്മാര്‍ജനം സംബന്ധിച്ചും മാലിന്യ നിര്‍മ്മാര്‍ജനം മാതൃകാപരമായി നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ചും വിദഗ്ധര്‍ സംസാരിക്കും. തുടര്‍ന്ന് 3.30 മുതല്‍ 4.30 വരെ ആന്റി മൈക്രോബെയില്‍ റസിസ്റ്റന്‍സ് വിഷയത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ സംസാരിക്കും. ഏപ്രില്‍ 14 ന് വൈകിട്ട് 3.30 മുതല്‍ 4.30 വരെ കാലാവസ്ഥാ വ്യതിയാനം നെറ്റ് സീറോ എമിഷന്‍-സുസ്ഥിര വികസനം വിഷയത്തില്‍ നവകേരളം, കൃഷി, മണ്ണ് സംരംക്ഷണം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും. 15 ന് വൈകിട്ട് 3.30 മുതല്‍ 4.30 വരെ വിദ്യാഭ്യാസ വകുപ്പ് നവകേരള മിഷനും പൊതുവിദ്യാഭ്യാസവും വിഷയത്തിലും സെമിനാര്‍ അവതരിപ്പിക്കും.
 

date