Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള മധുരം തുളുമ്പും ഉത്പന്നങ്ങളുമായി മില്‍മയും മേളയില്‍ എത്തും കുറഞ്ഞ നിരക്കില്‍ മില്‍മ സംഭാരവും ലഭിക്കും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പ്രഥമന്‍, ഗുലാബ് ജാമൂന്‍, ബട്ടര്‍ കുക്കീസ്, പേട എന്നിങ്ങനെ മധുരം തുളുമ്പും ഉത്പന്നങ്ങളുമായി മില്‍മ സ്റ്റാള്‍ സജ്ജമാകും. കുറഞ്ഞ നിരക്കില്‍ മില്‍മ സംഭാരവും മേളയില്‍ ലഭിക്കും.
കാത്സ്യം പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ മില്‍മ കപ്പ് തൈര്, കട്ടി മോര്, നെയ്യ്, കോക്കനട്ട് ബര്‍ഫി, സ്‌പെഷ്യല്‍ ഗീ ബിസ്‌ക്കറ്റ്, ബട്ടര്‍ കുക്കീസ്, മില്‍മ പനീര്‍, വിറ്റാമിന്‍-എ യാല്‍ സമ്പുഷ്ടമായ നറുവെണ്ണ, മധുരം തൂകും പ്രഥമന്‍, സ്വാദേറും പായസം നൊടിയിടയില്‍ തയ്യാറാക്കാന്‍ ഇന്‍സ്റ്റന്റ് പായസം മിക്‌സ്, ബദാം, ചോക്ലേറ്റ്, മാംഗോ, പൈനാപ്പിള്‍, സ്‌ട്രോബെറി തുടങ്ങിയ വിവിധ രുചികളില്‍ ഫ്‌ളേവേഡ് മില്‍ക്കുകള്‍, പനീര്‍ പിക്കിള്‍, ഗുണമേന്മയറിയ ഇഡ്ഡലി, ദോശമാവ് തുടങ്ങിയ മില്‍മയുടെ ഉത്പന്നങ്ങളെല്ലാം മേളയില്‍ ഉണ്ടാകും. കേക്കിലും വ്യത്യസ്തത നിറയും. കൊതിയൂറും ബട്ടര്‍ പ്ലം കേക്ക്, ബട്ടര്‍ പുഡിങ് കേക്ക്, ഗീ കേക്ക് തുടങ്ങിയവ മില്‍മ സ്റ്റാളില്‍ ലഭിക്കും. തണുപ്പിക്കാതെ മൂന്നുമാസം വരെ സൂക്ഷിക്കാവുന്ന മില്‍മ ലോങ് ലൈഫ് പാല്, ചീസ് സ്ലൈസ്, ഷുഗര്‍ ഫ്രീ ഐസ്‌ക്രീം തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് മേളയില്‍ എത്തുന്നത്. കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ടിലാണ് മില്‍മ സ്റ്റാള്‍ സജ്ജീകരിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date