Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള മികച്ച മാധ്യമ റിപ്പോര്‍ട്ടിന് അവാര്‍ഡ് നല്‍കുന്നു

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച ദൃശ്യ-മാധ്യമ-ശ്രവ്യ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് അവാര്‍ഡ് നല്‍കുന്നു. മികച്ച പത്ര റിപ്പോര്‍ട്ടര്‍, മികച്ച പത്ര ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, മികച്ച ദൃശ്യമാധ്യമ ക്യാമറാമാന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഏപ്രില്‍ ഒന്‍പത് മുതല്‍ 14 വരെയുള്ള റിപ്പോര്‍ട്ടിങ്ങുകളാണ് അവാര്‍ഡിന് പരിഗണിക്കുക. മേളയിലെ സേവനങ്ങള്‍ എത്രത്തോളം ജനോപകാരപ്രദമായി എന്ന് വിവരിക്കുന്ന റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക. ഏപ്രില്‍ 14 വരെയുള്ള റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തി 15 ന് രാവിലെ 11 വരെ എന്‍ട്രികള്‍ നല്‍കാം. റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2505329.

date