Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള വിദ്യാര്‍ത്ഥികളുടെ വിവിധ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിച്ച് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുട്ടികളില്‍ ഗവേഷണാത്മകത പ്രോത്സാഹിപ്പിക്കുക, നിത്യജീവിത സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രാപ്തരാക്കുക വഴി സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ മുന്‍നിര പദ്ധതിയായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ പ്രൊജക്ടുകള്‍ അവതരിപ്പിക്കും. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളെജ് അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി രോഹിത് തയ്യാറാക്കിയ എയ്‌റോ വാട്ടര്‍ പ്രൊജക്ട് പ്രധാന ആകര്‍ഷണമാകും. അന്തരീക്ഷ വായുവില്‍ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് എയ്‌റോ വാട്ടര്‍ പ്രൊജക്ട്. ടെക്‌നോസോണ്‍ വിഭാഗത്തിലാണ് വൈ.ഐ.പി ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

വൈ.ഐ.പി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം

വിദ്യാര്‍ത്ഥികള്‍ക്ക് മേള ദിവസങ്ങളില്‍ സ്റ്റാളിലെത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം. സ്റ്റാളില്‍ സജ്ജീകരിച്ച വൈ.ഐ.പി ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷവും സ്വന്തമായി രജിസ്റ്റര്‍ ചെയ്തും രജിസ്‌ട്രേഷന്‍ ചെയ്യാനാകും.

കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് 22 മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ ആശയങ്ങളായി നല്‍കാം

ഇത് കൂടാതെ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 5.0 മായി ബന്ധപ്പെട്ട് കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജലദൗര്‍ലഭ്യത, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ 22 മേഖലകളിലെ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങള്‍ക്ക് നൂതന പരിഹാരമാര്‍ഗ്ഗങ്ങള്‍ ആശയങ്ങളായി നല്‍കാവുന്നതാണ്. ആശയങ്ങള്‍ നല്‍കാനുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം മേളയില്‍ ഉണ്ടായിരിക്കും. ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 25,000 രൂപയും സംസ്ഥാനതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 50,000 രൂപയും സമ്മാനം ലഭിക്കും. കൂടാതെ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ മെന്ററിങ്, സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ yip.kerala.gov.in ല്‍ ലഭിക്കും. മേളയില്‍ പ്രവേശനം സൗജന്യമാണ്. 200-ഓളം ശീതീകരിച്ച സ്റ്റാളുകളുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യം ലഭ്യമാണ്.

date