Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധയിനം മണ്ണിനങ്ങളുടെ പ്രദര്‍ശനം സൗജന്യ മണ്ണ് പരിശോധന കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ സ്റ്റാള്‍ സജ്ജീകരണവുമായി മണ്ണ് സംരക്ഷണ വകുപ്പ്. സ്റ്റാളില്‍ പ്രധാനമായും കേരളത്തിലെ വിവിധതരം മണ്ണിനങ്ങളുടെ സാമ്പിളുകളും പാലക്കാടിന്റെ പ്രധാനപ്പെട്ട മണ്ണിനങ്ങളുടെ സാമ്പിളുകളും പ്രദര്‍ശിപ്പിക്കും. ശാസ്ത്രീയമായി മണ്ണ് പരിശോധിക്കല്‍, അതിന്റെ പഠനത്തെക്കുറിച്ചും മണ്ണ് സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട നീര്‍ത്തടത്തിന്റെയും മാതൃക, മണ്ണ് സംരക്ഷണത്തിന്റെ വിവിധ തരം പോസ്റ്ററുകള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.

സൗജന്യ മണ്ണ് പരിശോധന
'മണ്ണിനെ അറിയാം മൊബൈലിലൂടെ' ആപ്പ് പരിചയപ്പെടാം

 
മേളയില്‍ ഒരുക്കുന്ന പ്രത്യേക കൗണ്ടറില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി മണ്ണ് പരിശോധിച്ചു നല്‍കും. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടാം.് മേളയിലെത്തുന്ന കര്‍ഷകര്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പാലക്കാടിന്റെ പ്രത്യേകതരം മണ്ണിനങ്ങളുടെ പ്രസിദ്ധീകരവും ജനങ്ങള്‍ക്ക് നല്‍കും. കേരളത്തിലെ മണ്ണിനങ്ങളുടെ സാമ്പിള്‍ കിറ്റ് 100 രൂപ നിരക്കില്‍ അവിടെ വിതരണം ചെയ്യും. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.

date