Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള കൈത്തറി ഉള്‍പ്പെടെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കൊമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ അവസരം. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച 85-ഓളം സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയില്‍ ഉണ്ടാകും. കേരള മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഹൈടെക് റൂഫിങ് ഷീറ്റ്, കംഫര്‍ട്ട് പോളിഫോം, കേര ഫ്രെഷ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, സാര്‍ക്ക് ടേബിള്‍, ഫര്‍ണിച്ചര്‍, ഹലോ ഫ്രൂട്ട്‌സ്, കൊല്ലങ്കോട് ആഗ്രോ മില്‍സ്, ട്രൈബല്‍ അപ്പാരല്‍ പാര്‍ക്ക്, ഫാര്‍മ ഷെയര്‍, സ്മാര്‍ട്ട് കെയിന്‍ ഫര്‍ണിച്ചര്‍, യൂണിവേഴ്‌സല്‍ അഗ്രീക്കോ, വില്ലേജ് ഫുഡ് പ്രോഡക്റ്റ്, വിവേഴ്‌സ് സൊസൈറ്റികള്‍, ഊടും പാവും, ദിനേശ് ഫുഡ്‌സ്, മലമ്പുഴ ബ്ലോക്ക് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ മെറ്റല്‍, കൈത്തറി ഉത്പന്നങ്ങള്‍, റൂഫിങ് ഷീറ്റുകള്‍, ഫോം ഷീറ്റുകള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, വയറിങ് കേബിള്‍, മെറ്റല്‍ ഫര്‍ണിച്ചര്‍, ചൂരല്‍ ഉത്പന്നങ്ങള്‍, തടി ഉത്പന്നങ്ങള്‍, അട്ടപ്പാടിയിലെ തനത് ഉത്പന്നങ്ങള്‍, കയര്‍ ഉത്പന്നങ്ങള്‍, കളിമണ്‍ ഉത്പന്നങ്ങള്‍, മാര്‍ബിള്‍ ആര്‍ട്ട്‌സ്, തെറാപ്പി, റെഡിമേഡ് ഉത്പന്നങ്ങള്‍, സ്റ്റീല്‍ വാതിലുകള്‍, ജനലുകള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍, യു.പി.വി.സി ഉത്പന്നങ്ങള്‍, വിവിധതരം മെഷിണറികള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും നടത്തും.

വീട്ടിലുണ്ടാക്കിയ അച്ചാറുകള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍,
അട്ടപ്പാടി ഉള്‍ക്കാടുകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിലക്കുറവില്‍

വിവിധയിനം ഹോം മെയ്ഡ് അച്ചാറുകള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ഇളനീര്‍ ഉത്പന്നങ്ങള്‍, കോക്കനട്ട് ചിപ്‌സ്, പൗഡര്‍, ഹോം മെയ്ഡ് കേക്ക്, ചോക്ലേറ്റ്‌സ്, ബിസ്‌ക്കറ്റ്, ഹെര്‍ബല്‍ സോപ്പ്, ഹെര്‍ബല്‍ ടീ, ഹെര്‍ബല്‍ കോഫി, ചെമ്പരത്തി ജാം, കോണ്‍സെന്‍ട്രേറ്റ്, തുളസി ചായ, നെല്ലിക്ക സിറപ്പ്, ഹെയര്‍ ആന്‍ഡ് സ്‌കിന്‍ ഓയില്‍, പായസം മിക്‌സ്, പുട്ടുപൊടി, അട്ടപ്പാടി ഉള്‍ക്കാടുകളില്‍ നിന്ന് ശേഖരിച്ച വിവിധ തേനുത്പന്നങ്ങള്‍, വന വിഭവങ്ങള്‍ തുടങ്ങിയവ തികച്ചും വിലക്കുറവില്‍ സ്റ്റാളുകളില്‍ ലഭിക്കും. കൂടാതെ മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്ഥിരമായുള്ള മാര്‍ക്കറ്റിങ്ങിനായി ബിസിനസ് ടു ബിസിനസ് (B2B) മീറ്റ് നടത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പവലിയനില്‍ വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവസരം ഉണ്ടായിരിക്കും. കെ-സ്വിഫ്റ്റ്, ഉദയം രജിസ്‌ട്രേഷന്‍, പ്രൊജക്റ്റ് തെരഞ്ഞെടുക്കല്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍  എന്നിവയ്ക്കുള്ള സംവിധാനവും ഉണ്ടായിരിക്കും. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
 

date