Skip to main content

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള ഘോഷയാത്രയില്‍ കരിങ്കാളിയും കളരിപയറ്റും പഞ്ചവാദ്യവും

ഗവ വിക്ടോറിയ കോളെജ് മുതല്‍ സൈക്കിള്‍ റാലി
തുടര്‍ന്ന് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് റോളര്‍ സ്‌കേറ്റിങ്ങും

എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി താളവാദ്യത്തിന്റെ അകമ്പടിയോടെ നിരവധി പേര്‍ അണിനിരക്കുന്ന ഘോഷയാത്ര നടക്കും. വൈകിട്ട് 4.30 ന് ഗവ വിക്ടോറിയ കോളെജിനു മുന്നില്‍ നിന്ന് ജില്ലാ സൈക്കിളിങ് അസോസിയേഷന്‍, ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ അംഗങ്ങളായ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തും. തുടര്‍ന്ന് കരിങ്കാളി, പഞ്ചവാദ്യം, ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷനില്‍ നിന്ന് 37 പേരടങ്ങുന്ന റോളര്‍ സ്‌കേറ്റിങ് സംഘം, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. തുടര്‍ന്ന് 5.15 ന് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ്, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്ന് ഉദ്ഘാടന വേദിയായ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് എത്തും.

date