Skip to main content

പുന്നയൂർ പഞ്ചായത്തിലെ നീലംകടവ് റോഡ് നാടിന് സമർപ്പിച്ചു

പുന്നയൂർ പഞ്ചായത്തിലെ നവീകരിച്ച നീലംകടവ്  റോഡ് എൻ കെ അക്ബർ ന്തംഎൽഎ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സലീന നാസർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ വിശ്വനാഥൻ മാസ്റ്റർ, ഷെമീം അഷറഫ്, എ കെ വിജയൻ , എംപി ഇക്ബാൽ മാസ്റ്റർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, പഞ്ചായത്തംഗങ്ങളായ എം വി ഹൈദരലി, എം കെ അറഫാത്ത്, സി അഷറഫ്, ഷൈബ ദിനേശൻ ,ഷെരീഫ കബീർ, സെക്രട്ടറി എൻ വി ഷീജ,ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. അസി.എഞ്ചിനീയർ കെ കെ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് താളമേള വാദ്യം, കാവടിയാട്ടം തുടങ്ങി ആലോഷങ്ങളും സംഘടിപ്പിച്ചു.

2018-ലെ പ്രളയകാലത്ത് വെള്ളത്താൽ ചുറ്റപ്പെട്ട് ഗതാഗതം സാധ്യമാവാതെ ഒറ്റപ്പെട്ട എടക്കര - പുന്നയൂർ ദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് നീലം കടവ് റോഡ് .വർഷക്കാലത്ത് വെള്ളം കയറുന്നതിനാൽ ഗതാഗതയോഗ്യവുമല്ലായിരുന്നു.പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ക്രിയാത്മക വികസന കാഴ്ചപ്പാടോടെ ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയ പ്രാധാന്യം നൽകുകയും, ഗ്രാമപഞ്ചായത്ത് 1 കോടി 56 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 10 ലക്ഷം രൂപയും ചേർത്ത് 1 കോടി 66 ലക്ഷം രൂപ  ചെലവഴിച്ച് ഈ റോഡ് ഒരു മീറ്ററോളം ഉയർത്തി ആവശ്യമായ ജലാഗമന നിർഗമന സംവിധാനങ്ങളോടെയാണ് നവീകരിച്ചത്.850 മീറ്റർ നീളവും 3.75 മീറ്റർ വീഥിയിൽ ടാറിങ്ങും, ഒരു അടി വീതിയിൽ ഇരു സൈഡുകളിലുമായികോൺക്രീറ്റിംഗ് ചെയ്തിട്ടുണ്ട്. നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഒരു കൽബർട്ട് പുതിയത് പണതു അതുവഴി നീരൊഴുക്കും ഗതാഗതവും സുഖമാക്കി. ഇത്രയും രൂപ ചിലവഴിച്ചു പുന്നയൂർ ഗ്രാമപഞ്ചായത്ത് റോഡ് നിർമ്മിക്കുന്നത് ഇത് ആദ്യമാണ്.

date