Skip to main content

വനസൗഹൃദ സദസ് നാളെ മുതൽ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

 

വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനസൗഹൃദ സദസിന് ജില്ലയില്‍ നാളെ (ഏപ്രില്‍ 10 ) തുടക്കമാവും.    കാഞ്ഞിരപ്പുഴ ലിന്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാളെ (ഏപ്രില്‍ 10) രാവിലെ 10.30  നടക്കുന്ന പരിപാടി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രമ രാജന്‍, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ, പാലക്കാട് സി.സി.എഫ്, ഇ.സി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഏപ്രില്‍ 11 ന് രാവിലെ 10.30 ന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിലും ഏപ്രില്‍ 13 ന് രാവിലെ 10.30 ന് നെന്മാറ സാരഗി-ജ്യോതിസ് റസിഡന്‍സിയിലും വന സൗഹൃദ സദസ് നടക്കും.

date