Skip to main content

എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി കെ. രാജൻ

 

നേര്യമംഗലം സ്മാർട്ട് വില്ലേജ്  ഓഫീസ് ഉദ്ഘാടനം ചെയ്തു 

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. നേര്യമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായി വില്ലേജ് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനിസ് ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം കണ്ണൻ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ. അനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗമ്യ ശശി, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, കോതമംഗലം താലൂക്ക് തഹസിൽദാർ റേച്ചൽ കെ.വർഗീസ്, എൽ.ആർ തഹസിൽദാർ കെ.എം നാസർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date