Skip to main content

വളണ്ടിയര്‍മാരെ നിയമിക്കുന്നു

കെ.ആര്‍.ഡബ്യു.എസ്.എ മലപ്പുറം മേഖല കാര്യാലയത്തിന് കീഴില്‍ മലപ്പുറം ജില്ലയിലെ ചാലിയാര്‍, ഉറങ്ങാട്ടിരി, വേങ്ങര, പറപ്പൂര്‍, ഒഴൂര്‍, തെന്നല, പെരുമണ്ണക്ലാരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ സമ്പൂര്‍ണ്ണ കവറേജിനുവേണ്ടി 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖല കാര്യാലയത്തില്‍ മാര്‍ച്ച് 9 ന് ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതാത് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസമാക്കിയവര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 0483 2738566, 8281112057 എന്നീ നമ്പറുകളില്‍ ലഭിക്കും.

date