Skip to main content

ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു  സര്‍ക്കാര്‍   സ്ഥാപനത്തിലെ   കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക്  ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്   തസ്തികയില്‍  പട്ടികജാതിയില്‍  ഉള്‍പ്പെട്ടവര്‍ക്കായുള്ള  ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. സോഷ്യല്‍ വര്‍ക്കിലോ മറ്റു സോഷ്യല്‍ ഡിസിപ്ലിനുകളിലോ ഉള്ള ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജെന്‍ഡര്‍ ഫോക്കസ്ഡ് തീമുകളില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ മുന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. ശമ്പള സ്‌കെയില്‍:  27500-27500 . പ്രായം 18 നും 41 നും മദ്ധ്യേ.    നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം മാര്‍ച്ച് 27 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി  ഹാജരാക്കണം.   1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍  എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.

date