Skip to main content

അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.inwww.egrantz.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. വിവിധ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്‌സ് മുഖേന റിവേര്‍ട്ട് ചെയ്തിട്ടുള്ള അപേക്ഷകളിലെ ന്യൂനത പരിഹരിക്കുന്നതിന് മാര്‍ച്ച് 25 ന് വൈകീട്ട് 4 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ച തുക മാര്‍ച്ച് 31 നകം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. ശേഷിക്കുന്ന 10% തുക ലഭിക്കുന്നതിനായി എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് പത്ത് ദിവസത്തിനകം ഹാള്‍ ടിക്കറ്റും, റിസല്‍ട്ടും ഇ-ഗ്രാന്റ്‌സില്‍ അപ്‌ഡേറ്റ് ചെയ്യണം. പരീക്ഷാഫലം എന്തുതന്നെ ആയിരുന്നാലും ആയത് തുക ലഭിക്കുന്നതിന് തടസ്സമല്ലെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date