Skip to main content

ഗതാഗതം നിരോധിച്ചു

അകമ്പാടം-പാതാർ റോഡിൽ മതിൽമൂല മുതൽ എരുമമുണ്ട വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ മൂന്ന് രാവിലെ ആറ് മുതൽ ഏപ്രിൽ ഏഴ് വൈകിട്ട് ആറ് വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. എരുമമുണ്ടയിലേക്കും തിരിച്ചുമുളള വാഹനങ്ങൾ കൈപ്പിനി-ചുങ്കത്തറ വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

തുടിയൻമല-കൊടശ്ശേരി റോഡിൽ  ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ മൂന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. കൊടശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അടക്കാപുര-നെല്ലിക്കുളം റോഡ് വഴി ചുങ്കത്ത് കുന്നിലേക്കും, മഞ്ചേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ വള്ളുവങ്ങാട് പാലം-പറമ്പൻപുള-അത്താണിക്കൽ വഴി ചുങ്കത്ത്കുന്നിലേക്കും, ചുങ്കത്തുകുന്ന് നിന്ന് കൊടശ്ശേരി-വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഹെൽത്ത് സെന്റർ-നെല്ലിക്കുളം-അടക്കാപുര വഴി കൊടശ്ശേരിയിലേക്കും, പാണ്ടിക്കാട്-മഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കത്ത്കുന്ന്-നടുക്കുണ്ട്- തറിപ്പടി വഴിയും  പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
 

date