Skip to main content

വന സൗഹൃദ സദസ്സ് ശനിയാഴ്ച

 

 

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും ചർച്ച നടത്തി പരിഹാരം കാണാനുമായി സർക്കാർ നടത്തുന്ന വനസൗഹൃദ സദസ്സ് ശനിയാഴ്ച (ഏപ്രിൽ എട്ടിന്) രാവിലെ 9.30-ന് കരുളായി പിജി ഓഡിറ്റോറിയത്തിൽ നടക്കും. സദസ്സ് വനം മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. പിവി അൻവർ എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎ മാരയ എപി അനിൽകുമാർ , പികെ ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എംകെ റഫീഖ എന്നിവർ പങ്കെടുക്കും. 

 

സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും, ചർച്ചയിലൂടെ പരിഹാരം കണ്ടത്തുന്നതിനുമായി സർക്കാർ ആവിഷ്കരിച്ച കർമ്മപരിപാടിയാണ് "വനസൗഹൃദ സദസ്സ് ". സംസ്ഥാനത്ത് 20 വേദികളിലായാണ് പരിപാടി നടത്തുന്നത്. വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിയ്ക്കുക, വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കല്‍ എന്നിവ വന സൗഹൃദ സദസ്സില്‍ നടക്കും.

 

date